തിരുവനന്തപുരം: കിഫ്ബിയില്‍ സ്വര്‍ണക്കടത്ത് സംഘം ഇടപെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്‌നയുമായി ഐസക്കിന് അടുത്ത ബന്ധമുണ്ട്. ടെലിഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ജനങ്ങളുടെ നികുതി പണം വിഴുങ്ങിയ ശേഷം താത്വിക അവലോകനം നടത്തുന്നു. വലിയ കമ്മീഷന്‍ തട്ടിപ്പാണ് കിഫ്ബിയില്‍ നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.











