തിരുവനന്തപുരം: സിഎജിക്കെതിരെ ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍. കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഭരണഘടനാ സ്ഥാപനമായ സിഎജി ചെയ്യാന്‍ പാടില്ലാത്ത ഇടപെടലാണ് കിഫ്ബിയുടെ കാര്യത്തില്‍ നടത്തിയതെന്നും തോമസ് ഐസക് പറഞ്ഞു. സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുളള ധനമന്ത്രിക്കെതിരായ അവകാശ ലംഘന പരാതിയിലാണ് തോമസ് ഐസക്കിന്‍രെ വിശദീകരണം.
കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത പലതും അന്തിമ റിപ്പോര്‍ട്ടിലുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. സര്‍ക്കാരിന് മേല്‍ കിഫ്ബി അധിക ഭാരമുണ്ടാക്കില്ലെന്നും 14(1) ചട്ടപ്രകാരമുലള ഓഡിറ്റ് പോരെന്ന് സിഎജി ഇപ്പോള്‍ കത്തെഴുതിന്നില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടും സുതാര്യമാണെന്നും ഇതെല്ലാം ആര്‍ക്കും പരിശോധിക്കാമെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.
അതേസമയം തോമസ് ഐസക് അവകാശ ലംഘനം നടത്തിയിട്ടില്ലെന്നാണണ് എത്തിക്‌സ് കമ്മിറ്റിയുടെ കണ്ടെത്തല്‍. ഐസക്കിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തും.