തിരുവനന്തപുരം: ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്നവര്‍ ആരുടെയും കൈക്കോടാലിയായി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. വാര്‍ത്ത ചോര്‍ത്തി കൊടുക്കാന്‍ എ.ജിക്ക് പ്രത്യേക അധികാരമുണ്ടോ? സ്ഥാനത്ത് യോജിക്കാത്ത പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ രാഷ്ട്രീയമായി നേരിടും. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ വന്‍ ഗൂഢാലോചന നടക്കുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ എന്ത് നിയമനടപടിയും സ്വീകരിക്കാന്‍ തയാറാണെന്ന് തോമസ് ഐസക് പറഞ്ഞു.
ഏകപക്ഷീയമായ നീക്കം പ്രതിരോധിക്കാനാണ് തുറന്നുപറച്ചില്‍ നടത്തിയത്. റിപ്പോര്‍ട്ട് കൈമാറുന്ന പോസ്റ്റുമാന്റെ പണിയല്ല ധനമന്ത്രി എടുക്കുന്നത്. ഏത് റിപ്പോര്‍ട്ട് പൊട്ടിച്ച് പരിശോധിക്കാറുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കിഫ്ബി വിവാദം അജണ്ടവെച്ചുള്ള അട്ടിമറി ശ്രമം ആണെന്നും അദ്ദേഹം പറഞ്ഞു.












