ദുബായ്: കോവിഡ് മഹാമാരിയില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കുന്നുതിനു വേണ്ടി മുന്‍നിരയില്‍ നിന്ന് പോരാടിയവര്‍ക്കാണ് ഇത്തവണത്തെ യുഎഇ പയനീര്‍ പുരസ്‌കാരങ്ങള്‍. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോവിഡ് പ്രതിരോധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടവരെ നാമനിര്‍ദേശം ചെയ്യാന്‍ പൊതുജനങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
We invite our citizens and residents to nominate people, projects and initiatives that promote tolerance, using the #UAE_Pioneers and website https://t.co/lZTGCAAksa. Our team will select a number of individuals and projects to honor for their work and impact. pic.twitter.com/wGsVSXNWuj
— HH Sheikh Mohammed (@HHShkMohd) November 15, 2019
രാജ്യത്തിന് മികച്ച സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങള്‍ക്കും സംഘടനകള്‍ക്കും നല്‍കി വരുന്നതാണ് രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ യുഎഇ പയനീര്‍ അവാര്‍ഡ്. കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ യുഎഇയെ മാതൃകയാക്കാന്‍ സഹായിച്ച അസാധാരണ വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും സംരംഭങ്ങളെയും ഈ വര്‍ഷത്തെ പയനീയേഴ്‌സ് അവാര്‍ഡിന് വേണ്ടി UAE_Pioneers എന്ന ഹാഷ്ടാടാഗോടു കൂടി നിര്‍ദേശിക്കാന്‍ ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. ഹാഷ്ടാഗിനൊപ്പം അല്ലെങ്കില്‍ വെബ്‌സൈറ്റായ uaepioneers.gov.ae വഴിയോ നിര്‍ദേശിക്കാം.
2014 ലാണ് ആദ്യമായി പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മൂവായിരത്തിലധികം പേരുകളാണ് കഴിഞ്ഞ വര്‍ഷം നിര്‍ദേശിക്കപ്പെട്ടത്.












