തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ സ്വയം നിരീക്ഷണത്തിൽ പോകുന്നതായി അറിയിച്ചു. എ.ഡി.എം വി.ആർ.വിനോദിന് കോവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കളക്ടർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.
Also read: കോവിഡ്-19: തിരുവനന്തപുരത്തെ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന ഓഫീസ് അടച്ചു, എ.എ. റഹീം നിരീക്ഷണത്തില്‍
വീട്ടിൽ നിരീക്ഷണത്തിലിരുന്ന് ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുമെന്നും എല്ലാവരും കോവിഡ് – 19 നെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു.