എം.ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളാണ് തള്ളിയത്. അന്വേഷണ ഏജൻസികൾക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി അറിയിച്ചു.
അതേസമയം എം.ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്തു. ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇ ഡി വാഹനത്തിൽ അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുപോയി.