സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. കോവിഡ് ബാധിച്ച് 26 പേരാണ് ഇന്ന് മരിച്ചത്. 91,784 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 6037 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഉറവിടമറിയാത്ത രോഗികള് 734 പേരാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
81 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായി. 54339 സാമ്പിളാണ് ഇന്ന് പരിശോധന നടത്തിയത്. 8474 പേരാണ് രോഗമുക്തരായതെന്നും അദ്ദേഹം പറഞ്ഞു.


















