ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍. തിയേറ്ററില്‍ 50% സീറ്റുകളില്‍ മാത്രമേ കാണികളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ബാക്കി സീറ്റുകളില്‍ ‘ഇവിടെ ഇരിക്കരുത്’ എന്ന് രേഖപ്പെടുത്തണം. തിയേറ്ററില്‍ പ്രവേശിക്കുന്നതിന് മുന്‍പ് എല്ലാവരെയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ഒന്നിലധികം പ്രദര്‍ശനശാലകള്‍ ഉള്ളിടത്ത് പ്രദര്‍ശന സമയം വ്യത്യസ്തപ്പെടുത്തണം, ഇടവേളകളില്‍ കാണികള്‍ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കണം
തിയേറ്ററില്‍ സാമൂഹ്യ അകലം നിര്‍ബന്ധമാണ്.
സാനിറ്റൈസറും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കണം.
ആരോഗ്യ സേതു ആപ്പ് എല്ലാവര്‍ക്കും നിര്‍ബന്ധമാക്കണം.