ദുബായില്‍ വനിത ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നു. വനിത സ്‌പോര്‍ട്ട്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സ്‌പോര്‍ട്‌സ് വേള്‍ഡ് പരിപാടിയോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 19 മുതല്‍ 26 വരെയാണ് ടൂര്‍ണമെന്റ്. രണ്ടു കാറ്റഗറിയിലായി സ്വദേശി, പ്രവാസി താരങ്ങള്‍ ഉള്‍പ്പെടെ 32 ടീമുകള്‍ക്ക് പങ്കെടുക്കാം.
ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 പേര്‍ക്കാണ് അവസരം. മാസങ്ങളായി കായികലോകം അടഞ്ഞുകിടക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഡി.എസ്.സി യുടെ വനിത കായിക വികസന വിഭാഗം,കായിക സമിതി മേധാവിയുമായ ഫൗസിയ ഫരിദൂന്‍ പറഞ്ഞു.

















