തിരുവനന്തപുരം – കാസർകോട് സിൽവർ ലൈൻ പദ്ധതി എന്ന ഹരിത റെയിൽപ്പാത പദ്ധതി തയ്യാറാകുന്നു. മെലിഞ്ഞ് നീളം കൂടിയ പച്ചയണിഞ്ഞ സുന്ദരിയായ കേരളത്തിന്റെ ഗതാഗത പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമാണ് തിരുവനന്തപുരം – കാസർകോട് സിൽവർ ലൈൻ പദ്ധതി എന്ന ഹരിത റെയിൽപ്പാതയെന്ന് മന്ത്രി ജി. സുധാകരന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
കേരളത്തിലെ റെയിൽവേ വികസനം ത്വരിതപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവും സംയോജിതമായി കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ എന്ന സംയുക്ത സംരംഭ കമ്പനിയ്ക്ക് രൂപം നൽകുകയുണ്ടായി. വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം – കാസർകോട് അർദ്ധ അതിവേഗ റെയിൽപാത എന്ന ആശയം രൂപപ്പെടുത്തുകയും ഡി.പി.ആർ തയ്യാറാക്കുകയും ചെയ്തു.
https://www.facebook.com/Comrade.G.Sudhakaran/posts/3350380148331432
നിർദ്ദിഷ്ട പാതയ്ക്കുള്ള അനുമതി അഭ്യർത്ഥിച്ച് ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു. പദ്ധതിയ്ക്ക് തത്വത്തിൽ അനുമതിയായിട്ടുണ്ടെന്നും ഡി.പി.ആർ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
സംസ്ഥാന റെയിൽവേ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ കെ-റെയിൽ എം.ഡി. ശ്രീ .വി .അജിത് കുമാറിനോട് ഡൽഹിയിൽ ക്യാംപ് ചെയ്ത് റെയിൽവേ മന്ത്രാലയവുമായും ബോർഡ് ഉന്നതരുമായും ബന്ധപ്പെട്ട് ഏകോപനമേകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കേരളത്തിന്റെ വികസന സമയരേഖയിലെ നാഴികക്കല്ലായി ഈ പദ്ധതി മാറുമെന്നുറപ്പാണ്.ഇന്ന് 14 മണിക്കൂർ സമയമെടുത്ത് സഞ്ചരിക്കേണ്ട 575 കി.മീ വളവുകൾ നിവർന്നും മെച്ചപ്പെട്ട അലൈൻമെന്റ് വഴിയും 532 കി.മീ ആയി ചുരുങ്ങുകയും സഞ്ചാര സമയം 4 മണിക്കൂറായി ചുരുങ്ങുകയും ചെയ്യും.
- റോ റോ ട്രെയിനുകളടക്കം ഉപയോഗിച്ച് ചരക്കുഗതാഗതം സുഗമവും ചിലവു കുറഞ്ഞതുമാവും.
- യാത്രക്കാരെ ഉൾക്കൊള്ളുന്നതിൽ ആറുവരിപ്പാതയുടെ ശേഷിയുണ്ട്.എന്നാൽ മൂന്നിലൊന്ന് സ്ഥലം മതിയാവും.
- ഓരോ അര കിലോമീറ്ററിനിടയിലും മേൽപ്പാലങ്ങളും അടിപ്പാതകളും സ്ഥാപിക്കും.
- 10 പ്രധാന സ്റ്റേഷനുകൾ 27 ചെറിയ സ്റ്റേഷനുകൾ.
- ഇ-ടാക്സി .ഇ-ബസ്സുകൾ എന്നിങ്ങനെ അനുബന്ധ യാത്രാ സേവനങ്ങൾ .
- ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജ്ജിംഗ് സ്‌റ്റേഷനുകൾ.
- ട്രെയിനിൽ ആദ്യം 9 ബോഗികളും പിന്നീട് 12 ബോഗികളും.
- യാത്രക്കാരുടെ എണ്ണം 675,
ഒരു യാത്രക്കാരന് കി.മീറ്ററിന് 2.75 രൂപ യാത്രാ നിരക്ക്. - പ്രതിദിനം 68,000 യാത്രികർ.
- പദ്ധതിച്ചിലവ്: 66,079 കോടി
- നിർമ്മാണ കാലയളവ് 2020-2024.
- നിർമ്മാണ ഘട്ടത്തിൽ 50,000 തൊഴിലവസരങ്ങൾ .
- പ്രവർത്തന ഘട്ടത്തിൽ 11,000 തൊഴിലവസരങ്ങൾ.
- ശരാശരി വേഗത – 200 കി.മീ
പദ്ധതി നിലവിൽ വരുന്നതോടെ തലസ്ഥാനവും തെക്കൻ ജില്ലകളും വടക്കൻ കേരളുമായി കൂടുതലടുക്കും.റോഡപകടങ്ങൾ കുറയുകയും കേരളത്തിൻ്റെ വ്യവസായ വാണിജ്യ കുതിപ്പിന് കളമൊരുങ്ങുകയും ചെയ്യും.