അക്കാഫ് കലാമേളയുടെ തീം മ്യൂസിക്ക് പുറത്തിറക്കി. അക്കാഫിന്റ വിവിധ കോളേജ് അലുമിനികളിൽ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർഥികളുടെ ഒരു കലാസംഗമം കൂടിയാണ് ഈ തീം മ്യൂസിക്ക് എന്ന വ്യത്യസ്തത കൂടിയിതിനുണ്ട്. അക്കാഫ് കലാമേളയ്ക്ക് അക്ഷരാർത്ഥത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് വിവിധ കേരളകലാലയ ത്തിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഗീത സന്ദേശം.
രാജീവ് പിള്ള ഗാന രചിച്ച്, റിയാസ് ഷാ സംഗീതം നൽകി നിമ്മിയും ആശിഷ് ജോർജും പാടിയ പാട്ടിനെ വി. എസ്. ബിജുകുമാറും, ലാൽ രാജനും ചേർന്ന് അക്കാഫ് ഇവന്റ്സിനുവേണ്ടി
ഏകോപനം ചെയ്യുകയുണ്ടായി.
പ്രശസ്ത സംഗീത സംവിധായകൻ ഗോപിസുന്ദർ, പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹ്‌മദ്, അക്കാഫിന്റെ സ്വന്തം അംബാസിഡർമാരായ മിഥുൻ രമേശും, ആശാ ശരത്, അക്കാഫിന്റെ മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണി പറമ്പിൽ എന്നിവർ ചേർന്നാണ് ഈ മനോഹര ദൃശ്യ ശ്രവ്യ ആവിഷ്കാരം അവരുടെ ഫേസ്ബുക് പേജിലൂടെ ലോകമെമ്പാടുമുള്ള കലാലയ സുഹൃത്തുക്കൾക്കുമുമ്പിൽ എത്തിക്കുകയാണ്.
For Registration :👇
http://shorturl.at/wAKLV

















