മുംബൈ: തുടര്‍ച്ചയായ നാലാമത്തെ ദിവസത്തെ ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. പ്രതികൂലമായ ആഗോള സൂചനകള്‍ സൃഷ്‌ടിച്ച വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന് ഓഹരി വിപണി ഇന്നും ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 300ഉം നിഫ്‌റ്റി 96ഉം പോയിന്റ് ഇടിഞ്ഞു. രാവിലെ നേട്ടത്തോടെ തുടങ്ങിയ വിപണിക്ക് അത് നിലനിര്‍ത്താനായില്ല.
37,734 പോയിന്റിലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ 38,000 പോയിന്റിന് മുകളില്‍ വ്യാപാരം ചെയ്‌ത സെന്‍സെക്‌സ് ആ നിലവാരത്തില്‍ നിന്നും താഴേക്ക് പോയി. 37,513 വരെ ഇടിവ് നേരിട്ടസെന്‍സെക്‌സ് 37,734ല്‍ ക്ലോസ് ചെയ്‌തു. 11,300ന് മുകളിലേക്ക് ഒരു ഘട്ടത്തിനിടയില്‍ ഉയര്‍ന്ന നിഫ്‌റ്റി 11,084 പോയിന്റ് വരെ ഇടിഞ്ഞു. 11,153ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് നീക്കം നടത്തുന്നുവെന്ന വാര്‍ത്തയാണ് വിപണിയില്‍ പൊടുന്നനെ ഇടിവുണ്ടാകുന്നതിന് ഒരു കാരണം. ചെലവേറിയ നിലയിലായിരുന്ന വിപണിയില്‍ നിന്ന് ലാഭമെടുക്കാനുള്ള അവസരം നിക്ഷേപകര്‍ക്ക് കൈവന്നത് ഉപയോഗപ്പെടുത്തിയതും വില്‍പ്പനക്ക് ശക്തിയേകി.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നഷ്‌ടം രേഖപ്പെടുത്തി. 35 ഓഹരികള്‍ നഷ്‌ടത്തിലായപ്പോള്‍ 15 ഓഹരികള്‍ ലാഭത്തിലായി. എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ഗ്രാസിം ഇന്റസ്‌ട്രീസ് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ഈ ഓഹരികള്‍ രണ്ട് ശതമാനത്തിലേറെ നേട്ടം കൈവരിച്ചു.
സീ ലിമിറ്റഡ്, അദാനി പോര്‍ട്‌സ്, ഇന്‍ഫ്രാടെല്‍, ഗെയില്‍, മാരുതി സുസുകി എന്നിവയാണ് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. സീ ലിമിറ്റഡ് 6.60 ശതമാനം നഷ്‌ടം നേരിട്ടു. അദാനി പോര്‍ട്‌സ്, ഇന്‍ഫ്രാടെല്‍, ഗെയില്‍, മാരുതി സുസുകി എന്നിവ നാല് ശതമാനത്തിലേറെ നഷ്‌ടം നേരിട്ടു.
ബാങ്ക്, ഓട്ടോ, മെറ്റല്‍ ഓഹരികളാണ് ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത്. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.18 ശതമാനം നഷ്‌ടമാണ് രേഖപ്പെടുത്തിയത്.



















