മുംബൈ: ഓഹരി വിപണി വാരാന്ത്യത്തില്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും വിപണി നേട്ടം രേഖപ്പെടുത്തി. കടുത്ത ചാഞ്ചാട്ടമാണ് ഇന്ന് വിപണി പ്രകടിപ്പിച്ചത്.
സെന്‍സെക്‌സ് 15 പോയിന്റ് ഉയര്‍ന്ന് 38,854 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 38,711 പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന വ്യാപാര നില. 38,978.52 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും 39,000 എന്ന മനശാസ്‌ത്രപരമായ നിലവാരം മറികടാന്‍ സെന്‍സെക്‌സിന് കഴിഞ്ഞില്ല.
ഇന്ന് നിഫ്‌റ്റി ഒരു ഘട്ടത്തില്‍ 11,493 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും 11,500 പോയിന്റ് നിലവാരത്തിന് മുകളിലേക്ക് ഉയരാന്‍ സാധിച്ചില്ല. 11,464 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സൂചികകള്‍ നഷ്‌ടത്തിലായെങ്കിലും നേട്ടത്തോടെ അവസാനിപ്പിക്കുകയായിരുന്നു.
സൂചിക നേട്ടത്തിലായെങ്കിലും സൂചികാധിഷ്‌ഠിത ഓഹരികളില്‍ ഭൂരിഭാഗവും നഷ്‌ടത്തിലായിരുന്നു. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 21 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 29 ഓഹരികള്‍ ഇടിവ് നേരിട്ടു. വിപ്രോ, എസ്‌ബിഐ, ടെക് മഹീന്ദ്ര, ടിസിഎസ്, ഹീറോ മോട്ടോഴ്‌സ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ടിസിഎസ് 2.81 ശതമാനവും എസ്‌ബിഐ 2.80 ശതമാനവും ഉയര്‍ന്നു.
ഐടി ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നിഫ്‌റ്റി ഐടി സൂചിക 1.29 ശതമാനം ഉയര്‍ന്നു. സീ ലിമിറ്റഡ്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ്, ബിപിസിഎല്‍, കോള്‍ ഇന്ത്യ എന്നിവയാണ് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടം നേരിട്ട ഓഹരികള്‍. സീ ലിമിറ്റഡ് 2.22 ശതമാനം ഇടിഞ്ഞു.