ചൈനയില്‍ വീണ്ടും കോവിഡ് ബാധ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. കൊറോണ വ്യാപനത്തിന് തുടക്കമിട്ട ചൈനയില്‍ നാലാം തവണയാണ് പുതുതായി കൊറോണ ബാധ പുറത്തുവരുന്നത്. ഇതുവരെ പുതുതായി രോഗബാധിതരായവരുടെ എണ്ണം 2500 കടന്നിരിക്കുകയാണ്. ബീജിംഗ് ആരോഗ്യമന്ത്രാലയമായ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടാണ് മാദ്ധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.
പ്രമുഖ നഗരങ്ങളായ ഷാന്‍ഹായ്, ഫ്യൂജിയാന്‍, സീച്ചുവാന്‍, യുനാന്‍, ഷാന്‍സി, ഷാന്‍ഡോംഗ് എന്നീ നഗരങ്ങളിലെല്ലാം കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയ്ക്ക് പുറത്തുനിന്നും രാജ്യത്തേയ്ക്ക് വന്നവര്‍ വഴിയാണ് വീണ്ടും കൊറോണ ബാധയുണ്ടായതെന്നാണ് ഭരണകൂടം പറയുന്നത്. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
2019 നവംബര്‍ 17നാണ് ചൈനയില്‍ ആദ്യമായി കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. വുഹാന്‍ മാര്‍ക്കറ്റിലെ 55 വസ്സുകാരിയിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. എത്ര പേര്‍ക്ക് ആകെ കൊറോണ ബാധിച്ചുവെന്നോ എത്രപേര്‍ ആകെ മരണപ്പെട്ടുവെന്നോ ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന ആരോപണം ശക്തമാണ്. തെരുവില്‍ ആളുകള്‍ കുഴഞ്ഞുവീണുമരിച്ചവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്‍ത്തകന്‍, കൊറോണ വൈറസിനെപ്പറ്റി പുറത്തുപറഞ്ഞ ഡോക്ടര്‍, മനുഷ്യാവകാശ പ്രവര്‍ത്തക, പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാവ് എന്നിവരടക്കം നിരവധി പേര്‍ അപ്രത്യക്ഷമായതും ചൈനയുടെ വിശ്വാസ്യത തകര്‍ത്തു.



















