മുംബൈ: വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന് ഇന്ന് സെന്‍സെക്സ് 400 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 100 പോയിന്റ് ഇടിവ് നേരിട്ടു. 15,208ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. സെന്‍സെക്സ് 51703 ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസമാണ് നഷ്ടം നേരിടുന്നത്. ആഗോള സൂചനകള്‍ വിപണിയിലെ ചാഞ്ചാട്ടം ശക്തമാകുന്നതിന് കാരണമായി. ഐടി, ഫാര്‍മ ഓഹരികളിലെ വില്‍പ്പന സമ്മര്‍ദം തുടരുന്നതാണ് ഇന്നും കണ്ടത്. അതേ സമയം വില്‍പ്പന സമ്മര്‍ദത്തിനിടയിലും നിഫ്റ്റി 15,200ല്‍ നിഫ്റ്റി താങ്ങ് കണ്ടെത്തി.
പൊതുമേഖലാ ബാങ്ക് ഓഹരികള്‍ ഇന്ന് കുതിച്ചു കയറുന്നതാണ് കണ്ടത്. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 5.86 ശതമാനം ഉയര്‍ന്നു. നാല് പൊതുമേഖലാ ബാങ്ക് ഓഹരികള്‍ 19 ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക നേട്ടം രേഖപ്പെടുത്തുന്നത്.
അതേ സമയം പൊതുമേഖലാ ബാങ്ക് ഓഹരികള്‍ കുതിച്ചുകയറിയിട്ടും സ്വകാര്യ ബാങ്ക് ഓഹരികളിലെ വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന് ബാങ്ക് നിഫ്റ്റി നഷ്ടം നേരിട്ടു. 37,000 പോയിന്റിന് താഴെയായാണ് ബാങ്ക് നിഫ്റ്റി ക്ലോസ് ചെയ്തത്.
നിഫ്റ്റി ഫാര്‍മ സൂചിക 1,72 ശതമാനവും നിഫ്റ്റി ഐടി സൂചിക 1.3 ശതമാനവും ഇടിഞ്ഞു. മിഡ്കാപ് സൂചിക 0.3 ശതമാനം ഉയര്‍ന്നപ്പോള്‍ സ്മോള്‍കാപ് സൂചികയില്‍ കാര്യമായ വ്യതിയാനമുണ്ടായില്ല.