സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനുള്ള ബാങ്കിംഗ് റെഗുലേഷന്‍ ആക്ടട് ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് ബില്‍ പാസാക്കിയത്.
ബില്‍ പാസാക്കുന്നതിലൂടെ സഹകരണ ബാങ്കുകളുടെ പ്രൊഫഷണലിസവും ഭരണ നിര്‍വഹണവും മെച്ചപ്പെടുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം. പിഎംസി ബാങ്ക് അഴിമതിക്ക് പിന്നാലെ നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബില്‍ പാസാക്കിയത്. നിക്ഷേപകരുടെ താത്പര്യം പൂര്‍ണ്ണമായും സംരക്ഷിക്കും. ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് മാത്രമാണ് ഈ ഭേദഗതിയെന്നും കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബാങ്കുകളെ നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.










