ലോകകപ്പ് ഫുട്‌ബോളില്‍ ചാമ്പ്യന്‍ഷിപ്പിന് പൊരുതുന്ന 32 ടീമുകള്‍ക്കും കിരീടം നേടാനുള്ള ഒരേഒരു ആയുധമായ പന്തിന് പേരിട്ടു അല്‍ രിഹ് ല
ദോഹ : ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് നിറച്ചാര്‍ത്തേകാന്‍ ഖത്തറിലെ ദോഹയിലെത്തുന്ന 32 ടീമുകള്‍ക്കുമായി കാല്‍പന്ത് തയ്യാറായി.
പ്രമുഖ സ്‌പോര്‍ട്‌സ് കമ്പനിയായ അഡിഡാസാണ് പന്ത് തയ്യാറാക്കിയിട്ടുള്ളത്. ഈ പന്തിന് അല്‍ രിഹ് ല എന്ന് പേരിട്ടു. ഒഫീഷ്യല്‍മാച് ബോള്‍ എന്ന നിലയിലാണ് അറബി ഭാഷയില്‍ സഞ്ചാരം എന്നര്‍ത്ഥം വരുന്ന രിഹ് ല എന്ന പേര് തിരഞ്ഞെടുത്തത്.
32 teams. 1 ball to make their dreams a reality ⚽
Introducing Al Rihla, the #OfficialMatchBall of the 2022 #WorldCup
The countdown to Qatar starts now#Qatar2022 | @adidasfootball pic.twitter.com/LauuuVSO8h
— FIFA World Cup (@FIFAWorldCup) March 30, 2022
ലോകകപ്പില്‍ തുടര്‍ച്ചയായ പതിനാലാം തവണയാണ് അഡിഡാസ് കമ്പനിയുടെ പന്ത് ഉപയോഗിക്കുന്നത്. ഖത്തറിന്റെ സംസ്‌കാരവും പൈതൃകവും പന്തിന്റെ രൂപകല്പനയില്‍ ഇടംപിടിച്ചിട്ടുണ്ട്.
പുല്‍മൈതാനത്ത് അതിവേഗത്തില്‍ പായാനും ഷോട്ടുകള്‍ ലക്ഷ്യമിടുമ്പോള്‍ കൃത്യത ലഭിക്കാനുമായി രൂപകല്പന ചെയ്ത പന്താണിത്.
ഇതിനു മുമ്പ് ടെല്‍സ്റ്റാര്‍18 എന്നായിരുന്നു പന്തിന്റെ പേര് . 2014 ല്‍ ബ്രസൂക്ക എന്നും 2010 ല്‍ ജബുലാനി എന്നുമായിരുന്നു പന്തിന് പേരിട്ടത്.