ലോകത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 18,691,670 ആയി ഉയര്‍ന്നു. മരണസംഖ്യ ഏഴ് ലക്ഷം പിന്നിട്ടു. ഇതുവരെ 11,908,801 പേര്‍ രോഗമുക്തി നേടി.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ അരലക്ഷത്തോളം പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,918,416 ആയി ഉയര്‍ന്നു. 160,290 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 2,481,618 പേര്‍ രോഗമുക്തി നേടി. 2,808,076 പേര്‍ക്കാണ് ബ്രസീലില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 96,096 ആയി. 1,970,767 പേര്‍ രോഗമുക്തി നേടി.
ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു. മരണസംഖ്യ 39,000 പിന്നിട്ടു. മണിക്കൂറിനിടെ 52,050 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 803 മരണവും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 6.6 ലക്ഷം കൊവിഡ് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ രോഗമുക്തി നേടിയവരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചു.