ആഗോള രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം 2.20 കോടിയും പിന്നിട്ട് കുതിക്കുകയാണ് . ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2,20,35,263 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് . ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല, വേള്‍ഡോമീറ്റര്‍ എന്നിവയുടെ കണക്കുകള്‍ അനുസരിച്ചാണിത്.
ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് . 24 മണിക്കൂറിനിടെ ആറായിരത്തോളം പേരാണ് മരണപ്പെടുന്നത് . ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,76,830 ആയി . 1,47,75,187 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത് .
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന ആദ്യ 10 രാജ്യങ്ങളിലെ കണക്കുകള്‍ ഇങ്ങനെയാണ് ;
- അമേരിക്ക- 56,11,152
- ബ്രസീല്‍- 33,63,235
- ഇന്ത്യ- 27,01,604
- റഷ്യ- 9,27,745
- ദക്ഷിണാഫ്രിക്ക- 5,89,886
- പെറു- 5,35,946
- മെക്സിക്കോ- 5,22,162
- കൊളംബിയ- 4,76,660
- ചിലി- 3,87,502
- സ്പെയിന്- 3,82,142.
മേല്പറഞ്ഞ രാജ്യങ്ങളിലെ കോവിഡ് മരണനിരക്ക് ;
- അമേരിക്ക- 1,73,688
- ബ്രസീല്‍- 1,08,654
- ഇന്ത്യ- 51,925
- റഷ്യ- 15,740
- ദക്ഷിണാഫ്രിക്ക- 11,982
- പെറു- 26,281
- മെക്സിക്കോ- 56,757
- കൊളംബിയ- 15,372
- ചിലി- 10,513
- സ്പെയിന്- 28,646.











