ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,151 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1059 പേര്‍ ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു.
ഇതുവരെ 32,34,475 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,07,267 പേരാണ് ചികിത്സയിലുള്ളത്. 24,67,759 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 59,449 പേരാണ് കോവിഡ് പിടിപെട്ടു മരിച്ചത്.
ഇന്നലെ വരെ രാജ്യത്ത് 3,76,51,512 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 8,23,992 പരിശോധനകളാണ് നടത്തിയതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.











