ലോകത്ത് കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 2.31 കോടി കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 2,31,209,88 ആയി. ഇതില്‍ 1,57,152,18 പേര്‍ രോഗമുക്തി നേടി.
8,03,213 മരണങ്ങളാണ് ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം രൂക്ഷമായ അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 58 ലക്ഷത്തിലേക്ക് അടുത്തിരിക്കുകയാണ്. 57,96,727 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,79,200 മരണങ്ങളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്.
ബ്രസീലില്‍ ആകെ രോഗബാധിതരുടെ എണ്ണം 35 ലക്ഷം പിന്നിട്ടിരിക്കുകയാണ്. 35,36,488 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 1,13,454 പേര്‍ക്കാണ് കൊറോണയെ തുടര്‍ന്ന് ബ്രസീലില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 29,75,702 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 55,794 പേരാണ് രോഗം ബാധിച്ചു മരിച്ചത്.
റഷ്യയിലും രോഗവ്യാപന തോത് വര്‍ദ്ധിക്കുന്നുണ്ട്. 9,46,976 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 16,189 മരണങ്ങളാണ് ആകെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണാഫ്രിക്ക 6,03,338, പെറു 5,76,067, മെക്‌സിക്കോ 5,49,734, ചിലി 3,93,769 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം.



















