മുംബൈ: 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്റ്റി ഇന്ന് ആദ്യമായി 11,600ന് മുകളിലേക്ക് ഉയര്‍ന്നു. 115 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 13,682 പോയിന്റിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 403 പോയിന്റ് ഉയര്‍ന്ന് 46,666 ല്‍ ക്ലോസ് ചെയ്തു.
11,600ലുണ്ടായിരുന്ന ശക്തമായ പ്രതിരോധത്തെ നിഫ്റ്റി ഭേദിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ 11,600 ന് തൊട്ടടുത്തെത്തി നിഫ്റ്റിയുടെ മുന്നേറ്റം നിലക്കുന്നതാണ് കണ്ടത്. ഇന്ന് 11,600ന് മുകളില്‍ തന്നെ ഓപ്പണ്‍ ചെയ്ത നിഫ്റ്റി വ്യാപാരത്തിന്റെ ഒരു ഘട്ടത്തിലും 11,600ന് താഴേക്ക് പോയില്ല.
അതേസമയം കഴിഞ്ഞ ഏതാനും ആഴ്ചകളായി നിഫ്റ്റിയുടെ മുന്നേറ്റത്തില്‍ പ്രധാന ബാങ്ക് വഹിക്കുന്ന ബാങ്ക് നിഫ്റ്റി ഇന്ന് കാര്യമായ മുന്നേറ്റം രേഖപ്പെടുത്തിയില്ല. റിയല്‍ എസ്റ്റേറ്റ്, മെറ്റല്‍, ഫാര്‍മ ഓഹരികളാണ് ഇന്ന് മുന്നേറ്റം കാഴ്ച വെച്ചത്. പൊതുമേഖലാ ബാങ്ക് ഓഹരികള്‍ ഇടിവ് നേരിട്ടു. നിഫ്റ്റി മെറ്റല്‍ സൂചിക 1.79 ശതമാനം ഉയര്‍ന്നു. അതേസമയം നിഫ്റ്റി പിഎസ് യു ബാങ്ക് സൂചിക 1.63 ശതമാനം ഇടിവ് നേരിട്ടു.
നിഫ്റ്റി റിയല്‍ എസ്റ്റേറ്റ് സൂചിക അഞ്ച് ശതമാനത്തിലേറെ ഉയര്‍ന്നു. ഭവന ഡിമാന്റ് മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് ഓഹരികളുടെ കുതിപ്പിന് പിന്നില്‍. ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് 15 ശതമാനവും ഡിഎല്‍എഫ് 10 ശതമാനവും ഉയര്‍ന്നു.
ഈയിടെയായി റിയല്‍ എസ്റ്റേറ്റ് ഓഹരികളുടെ പ്രകടനം സെന്‍സെക്സ്, നിഫ്റ്റി എന്നീ സൂചികകളേക്കാള്‍ മികച്ചതാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി റിയല്‍ എസ്റ്റേറ്റ് സൂചിക 20 ശതമാനത്തോളമാണ് ഉയര്‍ന്നത്. അതേ സമയം നിഫ്റ്റി ഒരു മാസം കൊണ്ട് ഏഴ് ശതമാനം മാത്രമാണ് ഉയര്‍ന്നത്.
നിഫ്റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 36 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 14 ഓഹരികളാണ് നഷ്ടത്തിലായത്. ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, ദിവിസ് ലാബ്, ഒഎന്‍ജിസി എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്റ്റി ഓഹരികള്‍. ഈ ഓഹരികള്‍ 2 ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.



















