മുംബൈ: ഓഹരി വിപണി കുതിപ്പ് തുടരുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ നിന്നും തുടങ്ങുകയാണ് ഈ വാരാദ്യത്തില്‍ വിപണി ചെയ്‌തത്. സെന്‍സെക്‌സ് 364 പോയിന്റും നിഫ്‌റ്റി 95 പോയിന്റും ഉയര്‍ന്നു. ബാങ്ക്, ഫിനാന്‍സ് ഓഹരികളാണ് വിപണിയുടെ കുതിപ്പിന് വഴിയൊരുക്കിയത്.
യുഎസ് വിപണിയിലുണ്ടായ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. വെള്ളിയാഴ്‌ച യുഎസ് ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ പുതിയ റെക്കോഡ് സൃഷ്‌ടിച്ചിരുന്നു.
38,799 പോയിന്റിലാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 38,894.94 പോയിന്റ് വരെ വ്യാപാരത്തിനിടെ സെന്‍സെക്‌സ് ഉയര്‍ന്നിരുന്നു. 11,466 പോയിന്റിലാണ് നിഫ്‌റ്റി ക്ലോസ് ചെയ്‌തത്. വ്യാപാരത്തിനിടെ 11,497.25 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.
11,377 എന്ന നിഫ്‌റ്റിയുടെ സുപ്രധാന താങ്ങ് നിലവാരം ഭേദിച്ചതോടെ കുതിപ്പ് തുടരാനുള്ള സാധ്യതായണ് നിലനില്‍ക്കുന്നത്. 11,550 പോയിന്റിലാണ് നിഫ്‌റ്റിക്ക് അടുത്ത താങ്ങുള്ളത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 28 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 22 ഓഹരികള്‍ നഷ്‌ടം നേരിട്ടു. സീ ലിമിറ്റഡ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. സീ ലിമിറ്റഡ് 4.76 ശതമാനം ഉയര്‍ന്നു. കോട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ മൂന്ന് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
നിഫ്‌റ്റി ബാങ്ക് സൂചിക 2.38 ശതമാനം ഉയര്‍ന്നു. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 4.70 ശതമാനം മുന്നേറി. നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ് സൂചിക 2.07 ശതമാനം നേട്ടം രേഖപ്പെടുത്തി.
പവര്‍ഗ്രിഡ്, മഹീന്ദ്ര & മഹീന്ദ്ര, അദാനി പോര്‍ട്‌സ്, ഹിന്‍ഡാല്‍കോ, ഗ്രാസിം എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച് ഓഹരികള്‍. പവര്‍ഗ്രിഡ് രണ്ട് ശതമാനം ഇടിവ് നേരിട്ടു.