സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് യു.എ.ഇലെത്തിയ എൻഐഎ സംഘം മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്തു. അബുദബിയിലായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സംഘം ബുധനാഴ്ച രാവിലെ ഇന്ത്യയിലേക്ക് മടങ്ങി.കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോദ്യം ചെയ്യലിൽ എൻ.ഐ.എ സംഘത്തിന് ലഭിച്ചതായാണ് സൂചന.
















