സംസ്ഥാന സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി. എക്‌സ്റ്റേര്‍ണല്‍ ഹാര്‍ഡ് ഡിസ്‌കിലേക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജുലൈ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങളാണ് പകര്‍ത്തിയത്. സെക്രട്ടേറിയിലേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് എന്‍ഐഎ നേരത്തെ കത്ത് നല്‍കിയിരുന്നു. ഹാർഡ് ഡിസ്‌കും, ദൃശ്യങ്ങളും നഷ്ടപ്പെട്ടു എന്നപ്പേരിൽ ഒരു വാർത്ത വന്നത് വിവാദമായിരുന്നു.