അബൂദാബി അക്കൗണ്ടബിലിറ്റി അതോറിറ്റിയെ നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അംഗീകാരം. പൊതു സമ്പദ് വ്യവസ്ഥ നിരീക്ഷിച്ച് സുതാര്യതയും സുസ്ഥിരതയും സര്‍ക്കാര്‍ സംവിധാനം വഴി ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ കീഴില്‍ സാമ്പത്തിക ഭരണ സ്വാതന്ത്ര്യത്തോടെയുള്ള വിഭാഗമാണ് നിയമ നിര്‍വഹണം നടത്തുക.
President HH Sheikh Khalifa bin Zayed issues a law regulating Abu Dhabi Accountability Authority#YouAreResponsible pic.twitter.com/kCIrxPoKIc
— UAE Forsan (@UAE_Forsan) September 17, 2020
25 ശതമാനത്തിലധികം സര്‍ക്കാര്‍ പങ്കാളിത്തമുള്ള സ്ഥാപനങ്ങളുടെ ഇടപാടുകളുടെ സ്ഥിരതയാണ് ഇതുവഴി ഉറപ്പാക്കുക. സാമ്പത്തിക രംഗങ്ങളില്‍ അബുദാബിയുടെ വിശ്വാസ്യത ഉയര്‍ത്തുക, ഇതുവഴി കൂടുതല്‍ നിക്ഷേപ വ്യവസായങ്ങള്‍ക്ക് വഴി തുറക്കുക എന്നിവയെല്ലാം ഇതിലൂടെ ലക്ഷ്യമിടുന്നു. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ജനറല്‍ സെക്രട്ടേറിയറ്റ്, കോടതി, പോലീസ് എന്നിവയടക്കമുള്ള സംവിധാനങ്ങളുടെ നിരീക്ഷണത്തിലാണ് ഇത് പ്രവര്‍ത്തിക്കുക.
പ്രാദേശിക വകുപ്പുകള്‍, മുനിസിപ്പാലിറ്റികള്‍, അധികാരികള്‍, കോര്‍പറേഷനുകള്‍, കൗണ്‍സിലുകള്‍, ജനറല്‍ സെക്രട്ടേറിയറ്റുകള്‍, കോടതികള്‍, പൊലീസ്, സുരക്ഷാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കേന്ദ്രങ്ങള്‍, ഓഫിസുകള്‍, സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍, ഫണ്ടുകള്‍, മാര്‍ക്കറ്റുകള്‍, പൊതു സംയോജിത സ്ഥാപനങ്ങള്‍, കമ്പിനികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ കമ്പിനികളുടെയോ ഉടമസ്ഥതയിലുള്ള കമ്പിനികള്‍, മൂലധനത്തിന്റെ 25 ശതമാനം സര്‍ക്കാറിന്റെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള കമ്പിനികള്‍ എന്നിവ അബൂദബി അക്കൗണ്ടബിലിറ്റി അതോറിറ്റി നിരീക്ഷിക്കേണ്ട സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നതായി പുതിയ നിയമത്തിലെ ആര്‍ട്ടിക്ള്‍ 31 വ്യക്തമാക്കുന്നു. ഈ നിയമ പ്രകാരം മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുതിയ പദവി ഏറ്റെടുക്കുമ്പോഴും ഈ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തുപോകുമ്പോഴും സാമ്പത്തിക അവസ്ഥ വെളിപ്പെടുത്തണം.