മന്ത്രി എ.കെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. നാല് കിലോമീറ്റര്‍ അപ്പുറത്തുള്ള ചെല്ലങ്കാവില്‍ പോയിട്ടും എന്ത് കൊണ്ട് മന്ത്രി ബാലന്‍ സമരപന്തലിലേക്കെത്തിയില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ ചോദിക്കുന്നു.
മുഖ്യമന്ത്രിയെ നേരില്‍ കാണുകയും നീതി ആവശ്യപ്പെട്ട് കാല്‍ക്കല്‍ വീഴുകയും ചെയ്തു. പ്രതികളെ കണ്ടെത്തുമെന്നും നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി, ഒരു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
ചെല്ലങ്കാവിലെത്തിയ മന്ത്രി എകെ ബാലന്‍ വാളയാര്‍ വിഷയത്തില്‍ കേസന്വേഷണം സര്‍ക്കാര്‍ ഉദ്ദേശിച്ചത് പോലെയല്ല നടന്നതെന്ന് പ്രതികരിച്ചു. തുടരന്വേഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അമ്മ ആവശ്യപ്പെട്ട പോലെ തുടരന്വേഷണം നടക്കുമെന്ന് എ.കെ ബാലന്‍ പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്നും മന്ത്രി ചൂണ്ടികാട്ടി.
















