കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതം നൽകും. നിസാര പരിക്കുള്ളവർക്ക് 50000 രൂപ വീതം നൽകും. ഇത് ഒരു ഇടക്കാല ആശ്വാസമാണെന്നും മന്ത്രി എടുത്ത് പറഞ്ഞു. അപകടത്തിൽ ദുഃഖമറിയിച്ച വ്യോമനയാനമന്ത്രി എയർപോർട്ട് അധികൃതരും പ്രാദേശിക ഭരണകൂടങ്ങളും സമയബന്ധിതമായി ഇടപെട്ടുവെന്ന് എടുത്ത് പറഞ്ഞു.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകൾ കണ്ടെത്തിയെന്നും എന്താണ് അപകടകാരണമെന്ന് അറിയാൻ ഇനിയും സമയമെടുക്കുമെന്നും പറഞ്ഞ വ്യോമയാന മന്ത്രി വളരെ പരിചയസമ്പന്നനായ പൈലറ്റായിരുന്നു വിക്രം സാഠെ എന്ന് അനുസ്മരിച്ചു. അന്വേഷണം ഇന്നലെ രാത്രി തന്നെ ആരംഭിച്ചു. ആദ്യ സംഘം രാത്രി രണ്ട് മണിക്ക് തന്നെ എത്തിയെന്നും രണ്ടാം സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം ആദ്യമെത്തട്ടെയന്ന് കരുതിയാണ് താൻ യാത്ര വൈകിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
We were fortunate that unlike the tragic accident at Mangaluru Airport 10 years ago, where the aircraft caught fire, here preventive action minimised the loss of lives: Hardeep Singh Puri, Civil Aviation Minister on #KozhikodePlaneCrash https://t.co/NUy4UqFfkX
— ANI (@ANI) August 8, 2020
ഏറെ നിര്‍ഭാഗ്യകരമായ അപകടമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുക. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂരില്‍ എത്തിയ മുഖ്യമന്ത്രിയും സംഘവും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തി ഡോക്ടര്‍മാര്‍ അടക്കമുളളവരുമായി കൂടിക്കാഴ്ച നടത്തി.
രക്ഷാപ്രവര്‍ത്തനത്തില്‍ അതിശയകരമായ മികവുകാണിച്ചു. നാട്ടുകാരും സര്‍ക്കാര്‍ ഏജന്‍സികളും ഒരുമിച്ച് നിന്നെന്നും വേദനയില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കാളികളികളായെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടവിവരം അറിഞ്ഞ് പ്രധാനമന്ത്രി ഫോണില്‍ വിളിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, എകെ ശശീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരാണ് മുഖ്യമന്ത്രിക്ക് ഒപ്പം കരിപ്പൂരില്‍ എത്തിയത്.