കോവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷകളുണര്‍ത്തി ലോകം ഒരുമിച്ച് പാടിയിരിക്കുകയാണ് വെര്‍ച്വല്‍ ക്വയര്‍ 6 ലൂടെ. ഗ്രാമി അവാര്‍ഡ് ജേതാവ് എറിക് വിറ്റേക്കറാണ് ലോകത്തിന്റെ വിവിധ കോണുകളിലുളളവരെ ഒരുമിപ്പിച്ചുകൊണ്ട് വെര്‍ച്വല്‍ ക്വയര്‍ സംഘടിപ്പിച്ചത്. 129 രാജ്യങ്ങളില്‍ നിന്നായി 17,572 പേര്‍ പങ്കെടുത്തു. എറികിന്റെ ഒറിജിനല്‍ കോമ്പോസിഷനായ സിങ്ങ് ജെന്റിലി എന്ന പേരില്‍ വെര്‍ച്വല്‍ ക്വയര്‍ 6 മഹാമാരിയില്‍ വിറങ്ങലിക്കുന്ന ലോകത്തിന് ഒരു പ്രചോദനമായിരിക്കുകയാണ്. അന്ധരും മൂകരും ഉള്‍പ്പെടെ അഞ്ച് വയസ്സ് മുതല്‍ എണ്‍പത്തെട്ട് വയസ്സ് വരെയുള്ളവര്‍ തങ്ങളുടെ വ്യത്യാസങ്ങള്‍ മറന്ന് ഒരുമിച്ച് പാടി. മറ്റുള്ളവരുടെ സങ്കടത്തിനും കഷ്ടപ്പാടുകള്‍ക്കും പ്രതീക്ഷയും ആശ്വാസവും നല്‍കുന്നതിനുള്ള വെര്‍ച്വല്‍ ക്വയര്‍ ലോകം രണ്ട് കൈയും നീട്ടി സ്വീകരിച്ചു.
In case you missed it yesterday: a truly lovely piece about VC6 on CBS Sunday Morning. Thank you @DavidPogue for so perfectly capturing the essential humanity of our little project. https://t.co/PukDwtI3L4
— Eric Whitacre (@EricWhitacre) July 20, 2020
2010ല്‍ എറിക് കമ്പോസ് ചെയ്ത ഒരു ഗാനം യുട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആ ഗാനം വീട്ടില്‍ ഇരുന്ന് ആളുകള്‍ റെക്കോര്‍ഡ് ചെയ്ത് എറിക്കിന് അയച്ചു കൊടുക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ഓരോരുത്തരും റെക്കോര്‍ഡ് ചെയ്ത് അയക്കാന്‍ തുടങ്ങിയതില്‍ നിന്നാണ് എറിക് വെര്‍ച്വല്‍ ക്വയര്‍ എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്. അങ്ങനെ റെക്കോര്‍ഡ് ചെയ്ത് അയച്ച വീഡിയോകള്‍ എല്ലാം എഡിറ്റ് ചെയ്ത് 2010ല്‍ ആദ്യത്തെ വെര്‍ച്വല്‍ ക്വയര്‍ ഒരുക്കി. 12 രാജ്യങ്ങളില്‍ നിന്ന് 185 പേരാണ് അന്ന് പങ്കെടുത്തത്. പ്രതീക്ഷിച്ചതിലും സ്വീകാര്യതയാണ് വീഡീയോക്ക് ലഭിച്ചത്. ശേഷം വര്‍ഷംതോറും ഗായകരുടെ എണ്ണം വര്‍ധിച്ചു വന്നു. അങ്ങനെയാണ് 2020 ല്‍ പതിനേഴായിരം പേര്‍ പങ്കെടുത്ത വെര്‍ച്വല്‍ കൊയര്‍ 6 എത്തിയത്.
ലോകമെമ്പൊടുമുളള ആളുകളുടെ പങ്കാളിത്തവും അവരുടെ ഉത്സാഹവും കണ്ട് താന്‍ അത്ഭുതപ്പെട്ടുപ്പോയി എന്നാണ് എറിക് പറയുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ പങ്കാളിത്വം വെര്‍ച്വല്‍ ക്വയറിനെ വ്യത്യസ്തമാക്കുന്നുവെന്ന് ഓസ്ട്രലിയന്‍ കോറല്‍ ഗായകനും ഹീമാറ്റോളജിസ്റ്റുമായ വേയ് ജിയാങ് പറഞ്ഞു. പതിനായിരക്കണക്കിന് ആളുകളുടെ വീഡിയോ ഗാനം എഡിറ്റ് ചെയ്ത് ഒന്നാക്കി മാറ്റുന്നത് വളരെയധികം പ്രയാസമേറിയ ഒന്നാണെന്ന് എറിക് അഭിപ്രായപ്പെടുന്നു.

















