കുവൈത്തില്‍ യാത്രാരേഖകള്‍ ഇല്ലാത്ത പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസ്സി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. യാത്രാരേഖകള്‍ ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് രജിട്രേഷന്‍ സംവിധാനമൊരുക്കി കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി. പാസ്‌പോര്‍ട്ടോ, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവരാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. രജിസ്‌ട്രേഷന്‍ ഫോം എംബസ്സി കോണ്‍സുലാര്‍ ഹാളിലും, പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളിലും ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു.
Embassy of India, Kuwait has been in regular touch with Indian nationals in Kuwait on the evolving covid-19 situation. All are requested to continue to follow Embassy's updated advisories (latest advisory attached).Our Emergency Helplines are always active to assist you.Stay safe pic.twitter.com/C5qBkMduow
— India in Kuwait (@indembkwt) August 13, 2020
എംബസ്സി വെബ്സൈറ്റില്‍ ഗൂഗിള്‍ ഫോം വഴിയും രെജിസ്റ്റര്‍ ചെയ്യാം. അപേക്ഷകന്റെ യഥാര്‍ത്ഥ പാസ്സ്‌പോര്‍ട്ട് നമ്പറോ കൈയിലുള്ള എമര്‍ജ്ജന്‍സി സര്‍ട്ടിഫിക്കറ്റ് നമ്പറോ ആയിരിക്കും രജിസ്‌ട്രേഷന്‍ നമ്പറായി പരിഗണിക്കുക. രജിസ്‌ട്രേഷന്‍ പൂര്‍ണമായും സൗജന്യമാണ്. എന്നാല്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് അവ വിതരണം ചെയ്യുന്ന സമയത്തു എംബസി കൗണ്ടറില്‍ നേരിട്ട് അടക്കണമെന്നും അധ്കൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.