ഒമാന്‍ സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തിയാസിന്‍ ബിന്‍ ഹൈതം ബിന്‍ താരീഖ് അല്‍ സെയ്ദുമായി ഇന്ത്യന്‍ സ്ഥാനപതിയുമായി മുനു മഹാവീര്‍ കൂടിക്കാഴ്ച നടത്തി.
ഒമാന്‍ മന്ത്രാലയത്തിലെ ഓഫീസില്‍ ഇന്ത്യന്‍ സ്ഥാനപതിയെ മന്ത്രി സ്വീകരിച്ചുവെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇരുവരും അവലോകനം ചെയ്തു. സൗഹൃദ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള സാധ്യതകള്‍ തേടി.സാംസ്‌കാരിക, കായിക, യുവജന മേഖലകളില്‍ നിലവിലെ സ്ഥിതികള്‍ വിലയിരുത്തി. ഈ മേഖലയിലുള്ള സഹകരണ ബന്ധം കൂടുതല്‍ ശക്തമായി തുടരും. സഹകരണം ഇനിയും മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളാണ് ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള നടപടികളും ചര്‍ച്ച ചെയ്തു.














