പാര്‍ലമെന്റ് ഓഫീസര്‍മാര്‍ക്കായി വിദേശ ഭാഷകളിലും ഷെഡ്യൂള്‍ ചെയ്ത ഇന്ത്യന്‍ ഭാഷകളിലും അടിസ്ഥാന പഠന കോഴ്സുകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. പഠന കാലാവധി മൂന്ന് മാസമാണ്. ആഴ്ചയില്‍ രണ്ട് ക്ലാസുകള്‍ ഉണ്ടാകും.
ജര്‍മ്മന്‍, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ് എന്നീ നാല് വിദേശ ഭാഷ കോഴ്സുകള്‍. ലോക്സഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ താല്‍പ്പര്യത്തിനു വിധേയമായി മറ്റ് വിദേശ ഭാഷ കോഴ്‌സുകളും ആരംഭിച്ചേക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ആഗസ്റ്റ് നാലിന് ഫ്രഞ്ച് ഭാഷാ കോഴ്സ് ആരംഭിച്ചു. ഫ്രഞ്ച് ഭാഷാ കോഴ്സില്‍ ചേര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു, അന്താരാഷ്ട്ര പ്രതിനിധികളുമായുള്ള ഉദ്യോഗസ്ഥ ഇടപെടലുകള്‍ക്ക് ഇത് ഏറെ ഉപയോഗപ്രദമാകും. യൂറോപ്പിലും ആഫ്രിക്കയിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭാഷയാണ് ഫ്രഞ്ച്. എക്‌സിക്യൂട്ടീവ് അസിസ്റ്റന്റുമാരായ ഉദ്യോഗസ്ഥര്‍ക്ക് ഫ്രഞ്ച് കോഴ്‌സ് ലഭ്യമാണ്. 57 ഉദ്യോഗസ്ഥര്‍ കോഴ്സില്‍ ചേര്‍ന്നു.
പാര്‍ലമെന്റ് സെക്രട്ടേറിയറ്റില്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുള്‍പ്പെടുന്നു. ദൈനംദിന ജോലികള്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോവാണ്. അതിനാല്‍ പുതിയ ഭാഷകള്‍ പഠിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് താല്പര്യമില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ലമെന്റ് അതിന്റെ അന്തര്‍ദേശീയ പ്രതിനിധികളുമായുള്ള സമ്പര്‍ക്ക മേറുകയാണ്. ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ (ഐപിയു), കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി യൂണിയന്‍ തുടങ്ങിയ ബഹുരാഷ്ട്ര ഫോറങ്ങളിലും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നു. നിയമനിര്‍മ്മാണ പ്രതിനിധികള്‍ സൗഹാര്‍ദ്ദ ദൗത്യങ്ങളില്‍ വിദേശ സന്ദര്‍ശനങ്ങള്‍ നടത്തുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളെ സ്വീകരിക്കുകയും ചെയ്യുന്നു. ഇതാണ് വിദേശഭാഷകളെ അനിവാര്യമാക്കിയിട്ടുള്ളത്.
ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നീ മൂന്ന് ഭാഷാ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്രം കഴിഞ്ഞ മാസം അംഗീകരിച്ച പുതിയ വിദ്യാഭ്യാസ നയം ആരംഭിച്ച ചര്‍ച്ചയ്ക്കിടയിലാണ് ഭാഷാപരമായ അഭ്യാസം.



















