കുവൈത്തിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് അവധിക്ക് നാട്ടില്‍പോയ വിദേശ ജീവനക്കാരോട് 25 ദിവസത്തിനകം തിരിച്ചെത്താന്‍ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. 25 ദിവസത്തിനകം തിരിച്ചെത്തിയില്ലെങ്കില്‍ വിസ റദ്ദാവുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്. ഇന്ത്യ, ഈജിപ്ത്, ശ്രീലങ്ക, ഫിലിപ്പീന്‍സ് തുടങ്ങി നേരിട്ട് കുവൈത്തിലേക്ക് വരാന്‍ വിലക്കുള്ള രാജ്യക്കാരാണ് വിദേശ ജീവനക്കാരില്‍ അധികവും.വിലക്കില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ച് വരാന്‍ അനുമതിയുണ്ടെങ്കിലും ചെലവ് കൂടുതലാണ്.
ഐ.പി.സി, റെഡ് ക്രെസന്റ് സൊസൈറ്റി തുടങ്ങിയവയിലെ ജീവനക്കാരോടാണ് സ്വന്തം നിലക്ക് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടത്. ആറുമാസം മുമ്പ് നാട്ടില്‍ പോയവരാണ് തിരിച്ചുവരാന്‍ കഴിയാതെ പ്രയാസപ്പെടുന്നത്. ആഗസ്റ്റ് ഒന്നിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊമേഴ്‌സ്യല്‍ വിമാന സര്‍വീസ് ആരംഭിച്ചെങ്കിലും കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് 34 രാജ്യങ്ങളില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിന് നിയന്ത്രണമുണ്ട്.
ആറുമാസ കാലാവധി കഴിഞ്ഞത് പ്രശ്‌നമല്ലാതെ പ്രവാസികള്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍, വിസ കാലാവധി കഴിഞ്ഞവരെ പ്രവേശിപ്പിക്കുന്നില്ല. ഓണ്‍ലൈനായി വിസ പുതുക്കാന്‍ അവസരമുണ്ടായിട്ടും പ്രയോജനപ്പെടുത്താത്തവരാണ് ദുരിത്തിലായത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കു പ്രകാരം ഒന്നേകാലം ലക്ഷം പേരുടെ ഇഖാമയാണ് റദ്ദായത്.




















