യുഎഇ അംഗീകരിച്ച കോവിഡ് വാക്‌സീന്‍ എടുക്കുന്ന മുന്‍ഗണന ലിസ്റ്റില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരെയും ഉള്‍പ്പെടുത്തി. ആദ്യഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തില്‍ മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, മിലിറ്ററി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രം നല്‍കാനായിരുന്നു തീരുമാനം.
പിന്നീട് ഈ വിഭാഗത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാരെ കൂടി ചേര്‍ക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. അധ്യാപക, അനധ്യാപക ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കും വാക്‌സീന്‍ ലഭിക്കും. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ വിവിധ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കു ലഭിച്ചു തുടങ്ങി.
18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സീന്‍ സ്വീകരിക്കാം. താല്‍പര്യമുള്ള അധ്യാപകര്‍ 24ന് മുന്‍പ് റജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. വാക്‌സീന്റെ ആദ്യ ഡോസ് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രി അബ്ദുല്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ് സ്വീകരിച്ചിരുന്നു.