പരിധി പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന “കാല”ത്തിന്റെ ആദ്യ ലക്കം ഇറങ്ങി.15 കവികളുടെ 5 കവിതകൾ വീതം 75 കവിതകളാണ് ആദ്യ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശരത്ചന്ദ്ര ലാലിന്‍റെ ദീർഘ കാവ്യം വി.ആർ.സന്തോഷ് വിവർത്തനം നിർവ്വഹിച്ച റിൽക്കയുടെ 60 കവിതകളുടെ സഞ്ചയം, 10 ചെറുകഥകൾ,10 സാഹിത്യ പഠനങ്ങൾ, എം.രാജീവ് കുമാറിന്‍റെ നീണ്ടകഥ എന്നിവയും കാലത്തിന്‍റെ ആദ്യ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബർഗ്മാന്‍റെ നാടകവും ഈലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.200 പുറങ്ങളിലായാണ് ആദ്യലക്കം പുറത്തിറങ്ങുന്നത്. 200 രൂപയാണ് വില. ആവശ്യക്കാർ വിലാസം paridhipublications @gmail.com എന്ന മെയിലിലോ 9895686526 എന്ന വാട്സപ് നമ്പരിലോ വിലാസം അയയ്ക്കാം. സ്പീഡ് പോസ്റ്റ് വഴി ഇന്ത്യയിലെവിടെയും ലഭ്യമാകും. പുസ്കതം ലഭിച്ചതിന് ശേഷം പണമടച്ചാലും മതിയാകും.