കൊളംബോ: ശ്രീലങ്കയില്‍ നിന്നും ഇരുപത് നോട്ടികല്‍ മൈല്‍ അകലെ വച്ചു തീ പിടിച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണ ടാങ്കര്‍ ന്യൂഡയമണ്ട് കപ്പലിലെ അഗ്നിബാധ പൂര്‍ണമായും അണച്ചതായി ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.
കപ്പലില്‍ വീണ്ടും അഗ്നിബാധയുണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. കപ്പലിലുള്ള മൂന്നു ലക്ഷം ടണ്‍ ഇന്ധനം കടലില്‍ പടരാതിരിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ഇപ്പോള്‍ കോസ്റ്റ് ഗാര്‍ഡും ശ്രീലങ്കന്‍ നാവികസേനയും.
കുവൈറ്റില്‍ നിന്നും കൊളംബോ വഴി ഇന്ത്യയിലെ പാരാദ്വീപിലേക്ക് വരികയായിരുന്ന ന്യൂഡയമണ്ട് എന്ന കൂറ്റന്‍ എണ്ണ കപ്പലില്‍ തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെയോടെയാണ് അപകടമുണ്ടായത്. കപ്പലില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ ഒഴികെ എല്ലാവരെയും ഇന്നലെത്തന്നെ രക്ഷിച്ചിരുന്നു.