മെക്‌സിക്കന്‍ സിറ്റി: ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാക്‌സിന്‍ സ്വീകരിച്ച 32 കാരിയായ ഡോക്ടര്‍ക്ക് സന്നിയും ശ്വാസതടസ്സവും ത്വക്കില്‍ തിണര്‍പ്പും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഡോക്ടറുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഡോക്ടര്‍ക്ക് അലര്‍ജിയുളളതായും വാക്‌സിന്‍ സ്വീകരിച്ച മറ്റാര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായില്ലെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. ഡോക്ടറുടെ കേസ് പഠിക്കുകയാണെന്നും അധകൃതര്‍ അറിയിച്ചു. അതേസമയം വിഷയത്തില്‍ ഫൈസര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിസംബര്‍ 24 നാണ് മെക്‌സിക്കോയില്‍ വാക്‌സിന്റെ ആദ്യഘട്ട വിതരണം ആരംഭിച്ചത്.