ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തിൽ മരണം 78 ആയി. നാലായിരത്തിലധികം പേർക്ക് പരിക്കേറ്റു.
തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് സർക്കാർ അറിയിച്ചു.
ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇന്നലെയാണ് വന്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ നൂറ് കണക്കിനാളുകള്‍ക്ക് പരിക്കേറ്റതായി ലെബനന്‍ ആരോഗ്യമന്ത്രി പറഞ്ഞു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സ്‌ഫോടനത്തില്‍ തലസ്ഥാനനഗരിയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. രണ്ട് സ്‌ഫോടനങ്ങള്‍ ഉള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. 2005 ല്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ട കേസില്‍ വിധി വരാനിരിക്കെയാണ് സ്‌ഫോടനം നടന്നത്.












