തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെ ബി എം ക്ലിനിക്ക് നടത്തിയിരുന്ന ഡോഎം എസ് ആബ്ദിനാണ് കോവിഡ് ബാധ മൂലം നിര്യാതനായത്. സംസ്ഥാനത്ത് കോവിഡ് 19 മൂലം ജീവൻ നഷ്ടപ്പെടുന്ന ആദ്യത്തെ ഡോക്ടർ .
കഴിഞ്ഞ ശനിയാഴ്ച വരെ രോഗികളെ ശുശ്രൂഷിച്ചിരുന്ന അദ്ദേഹം തിങ്കളാഴ്ച മുതൽ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.വെൻറിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന അദ്ദേഹം ഇന്ന് രാവിലെ ഈ ലോകത്തോട് വിടപറഞ്ഞു.
350 ലേറെ ഡോക്ടർമാരുടെ മരണങ്ങൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ ഇതാദ്യത്തെ സംഭവമാണ്. കോവിഡിനെതിരെയുള്ള യുദ്ധം തുടരുമ്പോഴാണ് ഈ സംഭവം. കനത്ത ജാഗ്രതയോടെയാണ് സംസ്ഥാനം ഈ വാര്‍ത്തയെ കാണുന്നത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനു വേണ്ടി ഡോ സുൽഫി നൂഹു ഡോഎം എസ് ആബ്ദിന് ആദരാഞ്ജലികൾ അര്‍പ്പിച്ചു.