തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ വിമർശനവുമായി സിപിഎം. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് മുരളീധരന് നടത്തിയ വാര്‍ത്താസമ്മേളനം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
ബിജെപി നിർദേശത്തോടെയാണ് അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത്. അന്വേഷണത്തില്‍ അനാവശ്യമായി വി. മുരളീധരൻ ഇടപെടുന്നു. പ്രതികളുടെ മൊഴികളെ അടിസ്ഥാനപ്പെടുത്തി വാര്‍ത്താസമ്മേളനം നടത്തുന്നത് ശരിയല്ലെന്നും സിപിഎം വിമർശിച്ചു.

















