കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,121 കോവിഡ് 19 ബാധിതര്‍ ആശുപത്രിവിട്ടതോടെ രാജ്യത്തെ കോവിഡ് 19 മുക്തരുടെ ആകെ എണ്ണം 13,28,336 ആയി ഉയര്‍ന്നു. രോഗമുക്തരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധന വന്നതോടെ, സുഖം പ്രാപിച്ചവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 7,32,835 ആയി.രോഗമുക്തി നിരക്ക് ഉയര്‍ന്ന് 67.62% എന്ന നിലയിലെത്തി.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 5,95,501 പേരാണ്. ഇത് ആകെ കോവിഡ് രോഗബാധിതരുടെ 30.31% ആണ്. ആശുപത്രികളിലും വീടുകളിലെ ഐസൊലേഷനിലുമായി ചികിത്സയിലാണിവര്‍. ചികിത്സയിലുള്ളവര്‍ 2020 ജൂലൈ 24-ലെ 34.17 ശതമാനത്തില്‍ നിന്ന് ഇന്നത്തെ കണക്കനുസരിച്ച് 30.31 ശതമാനമായി കുറഞ്ഞു.
കേന്ദ്ര, സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകളുടെ ”ടെസ്റ്റ് ട്രാക്ക് ട്രീറ്റ്” നയത്തിന്റെ ഭാഗമായി രാജ്യമെമ്പാടും ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ രോഗികളുടെ പരിശോധനാ-ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇടപെടലുകളുടെ ഭാഗമായി, ആഗോളതലത്തിലെ കണക്കുകള്‍ പരിഗണിക്കുമ്പോള്‍ രാജ്യത്തെ കോവിഡ് മരണനിരക്ക് (സിഎഫ്ആര്‍) കുറവാണ്. മരണനിരക്ക് തുടര്‍ച്ചയായി താഴ്ന്ന് ഇന്നത്തെ കണക്കനുസരിച്ച് 2.07% ആയി.











