അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മിനിസ്റ്റീരിയൽ കോൺഫറൻസിൽ നിയമവിരുദ്ധമായി പി.ആർ കമ്പനി മാനേജരായ യുവതിയെ പങ്കെടുപ്പിച്ചതിനെക്കുറിച്ച് നൽകിയ പരാതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ സെൻട്രൽ വിജിലൻസ് കമ്മീഷൻ ഉത്തരവിട്ടു. വിദേശകാര്യ വകുപ്പിൻ്റെ ചീഫ് വിജിലൻസ് ഓഫീസർ ക്കാണ് അന്വേഷണച്ചുമതല.
പരാതി പരിശോധിച്ച് ഒരു മാസത്തിനകം ഉചിതമായ നടപടികൾ സ്വീകരിക്കാനാണ് ഉത്തരവ്. ക്രമവിരുദ്ധമായി യുവതിയെ കോൺഫറൻസിൽ പങ്കെടുപ്പിച്ചത് സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും അഴിമതിയും പ്രോട്ടോക്കോൾ ലംഘനവുമാണെന്നും സംഭവം അന്വേഷിക്കണമെന്നു മാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാ ദൾ (LYJD) ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ പരാതിയിലാണ് നടപടി.
പരാതി നമ്പർ : 163462/2020/vigilance-9
http://portal.cvc.gov.in/cvproject/