തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തൃപ്തി രേഖപ്പെടുത്തി കേന്ദ്ര സംഘം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറും. കേരളത്തിന്റെ ചുമതലയുളള നോഡല്‍ ഓഫീസര്‍ മിന്‍ഹാജ് അലം, ദേശീയ രോഗ നിയനത്രണ കേന്ദ്രം ഡയറക്ടര്‍ എസ്.കെ സിംഗ് എന്നിവരടങ്ങിയ സംഘമാണ് കേരളം സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തിയത്.
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റേത് കൃത്യമായ ഇടപെടലെന്നും കേന്ദ്ര സംഘം വിലയിരുത്തി. കേരളത്തിലെ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളും സംഘം വിലയിരുത്തി. ആരോഗ്യമന്ത്രി കെ. കെ ശൈലജയുമായി സംഘം കൂടിക്കാഴ്ച നടത്തി. രോഗ വ്യപാന സ്ഥിതിയും പ്രതികരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ വകുപ്പ് ഉദ്യോദഗസ്ഥര്‍ കേന്ദ്ര സംഘത്തിന് മുന്നില്‍ വിശദീകരിച്ചു. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതില്‍ അസ്വഭാവികതയില്ലെന്നും ആവശ്യപ്പെട്ട തോതില്‍ വാക്‌സിന്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.











