കൊച്ചി: കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെ കേന്ദ്ര സേനാ സുരക്ഷ പിന്‍വലിച്ചു. സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ ഭീഷണിയെ തുടര്‍ന്നാണ് സി.ആര്‍.പി.എഫിനെ നിയോഗിച്ചിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പ്രതികള്‍ക്കും വധഭീഷണി ഉണ്ടെന്ന് ഐബി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇനി സംസ്ഥാന പോലീസിന്റെ സഹായം തേടിയാല്‍ മതിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. അല്ലെങ്കില്‍ പണം നല്‍കി സി.ഐ.എസ്.എഫിനെ നിയോഗിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ കത്തില്‍ പറയുന്നു. സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സുരക്ഷ ആവശ്യപ്പെട്ട് കമ്മീഷണര്‍ വീണ്ടും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.