തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കില്ലെന്ന നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ 15 ദിവസം മുമ്പ് നോട്ടീസ് വേണമെന്നിരിക്കെ അവിശ്വാസ പ്രമേയത്തിന് 14 ദിവസം മുമ്പ് എങ്ങനെ നോട്ടീസ് നല്‍കുമെന്നും ചെന്നിത്തല ചോദിച്ചു.
പിണറായി സര്‍ക്കാറിനെതിരെയും സ്പീക്കര്‍ക്കെതിരെയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയെന്നും ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു. നിയമസഭയുടെ ഔദ്യോഗിക ചാനലായ സഭ ടി.വിയുടെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ മാസം 24ന് ചേരുന്ന നിയമസഭ സമ്മേളനത്തില്‍ തനിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പരിഗണിക്കില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സ്പീക്കര്‍ക്കെതിരെ പ്രമേയം കൊണ്ടു വരണമെങ്കില്‍ സമ്മേളന വിജ്ഞാപനം ഇറങ്ങി 14 ദിവസം മുമ്ബ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം.അത് പാലിക്കാത്ത നോട്ടീസ് പരിഗണിക്കാനാവില്ല. സര്‍ക്കാറിനെതിരെയോ സ്പീക്കര്‍ക്കെതിരെയോ ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ലെന്നും ആണ് ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയത്.