പ്രതിപക്ഷം സൈന്യത്തിനൊപ്പമെന്ന് ശശി തരൂര്‍ എം.പി. രാജ്യത്തെ സര്‍ക്കാരാണ് വിശ്വാസത്തില്‍ എടുക്കേണ്ടത്. വിവരങ്ങള്‍ പങ്കുവെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം സൈന്യത്തിനൊപ്പമെന്ന സന്ദേശം എംപിമാര്‍ നല്‍കണമെന്ന് മോദി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്.
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ലോക്സഭ ടിവിയോട് സംസാരിക്കവെയാണ് മോദി പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടത്. ‘മാതൃരാജ്യത്തെ സംരക്ഷിക്കാനുളള അഭിനിവേശത്തോടെയും ദൃഢനിശ്ചയത്തോടും കൂടി നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ ഉറച്ചു നില്‍ക്കുകയാണ്. ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലാണ് അവര്‍ നില്‍ക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ അതിര്‍ത്തിയില്‍ മഞ്ഞു വീഴ്ചയും ഉണ്ടാകും. അതിനാല്‍ തന്നെ സൈനികര്‍ക്ക് പിന്നില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഐക്യത്തോടെയുളള ഒരു സന്ദേശം പാര്‍ലമെന്റില്‍ നിന്ന് ഉണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ പ്രധാനപ്പെട്ട നിരവധി തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
#WATCH: I believe that all members of the Parliament will give an unequivocal message that the country stands with our soldiers: Prime Minister Narendra Modi #MonsoonSession pic.twitter.com/GubB0uHkUg
— ANI (@ANI) September 14, 2020