പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ആക്രമണത്തില്‍ ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന്‌ന നടത്തിയ തെരച്ചലിനിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷാ സേനയും പോലീസും സയുക്തമായി നടത്തിയ തെരച്ചിലിനിടയില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സേന ഭീകരര്‍ക്കു നേരെ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.












