പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിലെ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. അനീഷിനെ ആക്രമിച്ച് കൊന്ന തേങ്കുറിശി മാനാംകുളമ്പിലാണ് തെളിവെടുപ്പ്.
പ്രതികളെ തൂക്കി കൊല്ലണമെന്ന് മരിച്ച അനീഷിന്റെ അമ്മ രാധ പറഞ്ഞു. അനീഷിന്റെ ഭാര്യവീട്ടുകാര്‍ കള്ളക്കേസുണ്ടാക്കി പീഡിപ്പിച്ചു. ഹരിതയുടെ മുത്തച്ഛന്‍ കുമരേശന്‍ പിള്ളയാണ് പ്രധാന പ്രതിയെന്ന് അനീഷിന്റെ അച്ഛന്‍ ആറുമുഖനും അമ്മയും പറഞ്ഞു. അര്‍ധരാത്രി പോലും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അനീഷിന്റെ കുടുംബം പറഞ്ഞു.











