യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത പാതയൊരുക്കിയ രക്ഷാദൗത്യം ആരംഭിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുക്രെയിനില്‍ നിന്നും റഷ്യയിലെത്താന്‍ ബസ്സുകള്‍. ഇന്ത്യയിലേക്ക് മടങ്ങാന്‍ മുപ്പതോളം വിമാനങ്ങളും ഒരുക്കിയതായി റഷ്യ
മോസ്‌കോ : യുക്രെയിനില്‍ റഷ്യയുടെ വെടിനിര്‍ത്തല്‍ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ നിലവില്‍ വന്നു. അഞ്ചര മണിക്കൂര്‍ സമയമാണ് വെടിനിര്‍ത്തല്‍.
ബെല്‍ഗ്രേഡില്‍ നിന്ന് ഡെല്‍ഹിയിലേക്ക് മുപ്പത് വിമാനങ്ങള്‍ രക്ഷാദൗത്യത്തിനായി തയ്യാറായതായി റഷ്യ ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയത്തെ അറിയിച്ചു.
കാര്‍ക്കീവ്, സുമി എന്നീ കിഴക്കന്‍ യുക്രെയിന്‍ നഗരങ്ങളില്‍ നിന്ന ബസ്സ് ഉപയോഗിച്ച് ഏവരേയും ഒഴിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം തന്നെയാണ് ബസ്സുകള്‍ തയ്യാറാക്കിയത്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രെയിന്‍ സേന നിര്‍ബന്ധിതമായി ബന്ദികളാക്കിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭയിലെ റഷ്യയുടെ അംബാസഡര്‍ ആരേപിച്ചിരുന്നു.
കാര്‍ക്കീവില്‍ മുവ്വായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കുടുങ്ങിയിട്ടുള്ളത്. ആഫ്രിക്ക, ചൈന ഫിലിപ്പീന്‍സ് വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഇവര്‍ക്കൊപ്പം സുരക്ഷിതരായി നാടുകളിലേക്ക് പുറപ്പെടുമെന്ന് റഷ്യ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്കായി പ്രാദേശിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
ഒഴിപ്പിക്കുന്നവരെ ബെല്‍ഗ്രേഡില്‍ എത്തിച്ച ശേഷം അതാതു രാജ്യങ്ങളിലേക്ക് കയറ്റിവിടുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.
“As we head to Mariupol, which is 600 km away, If anything happens to us Indian Govt and the Indian embassy will be responsible.”
My heart goes out to these students. May God Protect each one of them 🙏🇮🇳 pic.twitter.com/mftgEpaH30
— Srinivas BV (@srinivasiyc) March 5, 2022
അതേസമയം യുക്രെയിന്‍-റഷ്യന്‍ അതിര്‍ത്തിയിലുള്ള സുമി സര്‍വ്വകലാശാലയിലെ മുന്നറ്റി അമ്പതോളം വിദ്യാര്‍ത്ഥികള്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിട്ടും തങ്ങളെ എംബസി അധികൃതര്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് വീഡിയോ സന്ദേശത്തില്‍ അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബിവി ഇവരുടെ വീഡിയോ തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. പദയാത്രയായി റഷ്യന്‍ അതിര്‍ത്തിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ഇവരോട് എംബസിയുടെ അനുമതിയോടെ മാത്രമേ പുറത്തിറങ്ങാവു എന്ന് യുക്രയിനിലെ ഇന്ത്യന്‍ എംബസി സന്ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു. പദയാത്രയായി റഷ്യന്‍ അതിര്‍ത്തിയിലേക്ക് പോകുകയാണെന്നാണ് ഇവരുടെ സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
റഷ്യ സുരക്ഷിത പാത ഒരുക്കുമെന്ന് അറിയിച്ചുവെങ്കിലും തങ്ങളെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി എംബസിയായിരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്ന വീഡിയോയാണ് ശ്രീനിവാസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്