യുഎഇയില്‍ ശൈത്യകാലം അതിശക്തമാകുന്നു. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത മേഖലയായ ജബല്‍ ജയ്‌സില്‍ മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ദുബായ് : യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതശിഖരമായ ജബല്‍ ജയ്‌സില്‍ മഞ്ഞുമഴയും തണുത്തകാറ്റും ശക്തമായി തുടരുന്നു. ജനുവരി ഒന്നാം തീയ്യതി മുതല്‍ പെയ്ത മഴയ്ക്ക് ശമനമായെങ്കിലും തണുപ്പ് കൂടി വരുന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ജബല്‍ ജെയ്‌സിലേക്ക് വാരാന്ത്യത്തില്‍ വന്‍ ഒഴുക്കായിരുന്നു. പ്രവാസികളുടെ ഇഷ്ട ക്യാംപിംഗ് കേന്ദ്രമായി ഇത് മാറിക്കഴിഞ്ഞു.
الطقس المتوقع ودرجات الحرارة العظمى والصغرى على مدن الدولة للأيام القادمة#المركز_الوطني_للأرصاد #درجات_الحرارة #الرطوبة_النسبية #دولة_الإمارات_العربية_المتحدة #طقس_الإمارات pic.twitter.com/HFUYBEEjJI
— المركز الوطني للأرصاد (@NCMS_media) January 9, 2022
Below 4 °C.. #JabalJais records the lowest temperature over the #UAE today.#UAE_BARQ_EN pic.twitter.com/MqaKkVK0Kv
— UAE BARQ (@UAE_BARQ_EN) January 5, 2022
മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്തതോടെ ഇതു കാണാനും വന്‍ ജനത്തിരക്കാണ്. രാത്രിയില്‍ ക്യാംപിംഗ് നടത്തുന്നതിന് കുടുംബ സമേതം എത്തുന്നവരും ഉണ്ട്.
ജബല്‍ ജയ്‌സിലെ മഞ്ഞുവീഴ്ച സാമൂഗ്യമാധ്യമങ്ങളില്‍ പലരും പങ്കുവെച്ചിട്ടുണ്ട്.
Frost covers “#JabalJais” in #RasAlKhaimah.#UAE_BARQ_EN pic.twitter.com/mqS5fq7uwO
— UAE BARQ (@UAE_BARQ_EN) January 8, 2022
ഇവിടെ താപനില അഞ്ചു ഡിഗ്രിയിലും താഴെയാണ്. കഴിഞ്ഞ വ്യാഴാഴ്ച 3.5 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്.
സമുദ്ര നിരപ്പില്‍ നിന്നും 1,934 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹാജാര്‍ പര്‍വ്വതനിരകളിലെ കൊടുമുടിയാണ് റാസല്‍ ഖൈമയിലുള്ള ജബല്‍ ജയ്‌സ്.












